Kollywood

നാല്‍പ്പത് തവണ തിരക്കഥ തിരുത്തിയ നിവിന്‍ പോളിയുടെ തമിഴ് ചിത്രം

‘പ്രേമം’ എന്ന സിനിമയിലൂടെ തമിഴകത്തും ശ്രദ്ധിക്കപ്പെട്ട മലയാളത്തിന്‍റെ യുവതാരം നിവിൻ പോളി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി. നവാഗതനായ ഗൗതം രാമചന്ദ്രനാണ് സംവിധാനവും തിരക്കഥയും കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥ നാൽപത് തവണ തിരുത്തിയാണ് അവസാനഘട്ടത്തിൽ എത്തിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. ‘ഉലിദവരു കണ്ടന്തെ’ എന്ന കന്നഡ ചിത്രമാണ് നിവിന്‍ പോളിയെ നായകനാക്കി ഗൗതം തമിഴിലേക്ക് മൊഴിമാറ്റുന്നത്. ആനന്ദ് കുമാര്‍, വിനോദ് ഷൊര്‍ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാണ്ഡി കുമാറാണ് സിനിമയുടെ ക്യാമറ. അജനീഷ് ലോകനാഥാണ് സംഗീതം. മെയ് പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

shortlink

Post Your Comments


Back to top button