Kollywood

വിവാഹ വാര്‍ത്തയെക്കുറിച്ച് നടി തമന്നയുടെ പ്രതികരണം

ചെന്നൈ: തെന്നിന്ത്യന്‍ നായിക തമന്ന തന്‍റെ വിവാഹവാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. തമന്ന ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വിവാഹത്തോടെ തമന്ന സിനിമ ഉപേക്ഷിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വാസ്‌തവവിരുദ്ധമാണെന്നും താനിപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും തമന്ന വ്യക്തമാക്കുന്നു. വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും പരസ്പരം മനസിലാക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്തുമ്പോള്‍ വിവാഹം കഴിക്കുമെന്നും താന്‍ തന്നെ അത് എല്ലാവരെയും അറിയിക്കുമെന്നും തമന്ന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button