നടി റിമ കല്ലിങ്കല്‍ തന്‍റെ ഫേസ്ബുക്കില്‍ ചേര്‍ത്തുവെച്ച വാചകങ്ങള്‍ ക്ഷേത്ര സംസ്കാരങ്ങളെ പൂര്‍ണമായും അവഹേളിക്കുന്ന തരത്തിലുള്ള ഒന്ന് തന്നെയാണ്. അത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായി ഇടം പിടിച്ചു കഴിഞ്ഞു. അയ്യപ്പ ഭഗവാനെ പരിഹസിക്കുന്ന തരത്തിലെ പോസ്റ്റാണ് റിമ ഫേസ്ബുക്കിലെ സുഹൃത്തുക്കളോടായി പങ്കിട്ടത്.
‘ആര്‍ത്തവത്തെ ഭയക്കുന്ന ദൈവം ആന പിണ്ഡത്തെ ഭയക്കാത്തതാണ് ആനകള്‍ക്ക് വിനയായത്’ എന്ന ഒരു പോസ്റ്റാണ് റിമ ഫേസ്ബുക്കില്‍ ആഡ് ചെയ്തിരിക്കുന്നത്. മാനിക്കപ്പെടേണ്ടതും, ആരാധിക്കപ്പെടേണ്ടതുമായ ദൈവസങ്കല്‍പങ്ങളെ തച്ചുടയ്ക്കാന്‍ ഇത്തരം വാചകങ്ങള്‍ക്ക് തീരെ ശക്തി പോരാ എന്ന് സംസ്കാരം കൈമുതലാക്കിയ ഓരോ ജനതയും ഉണര്‍വ്വോടെ വിളിച്ചു പറയും. ദൈവങ്ങളും ക്ഷേത്രസംസ്കാരങ്ങളും മാനിക്കപ്പെടാന്‍ ഉള്ളതാണ്. അടിസ്ഥാനമില്ലാത്ത നിലവാരം താണ അഭിപ്രായ സ്വാതന്ത്രിയങ്ങള്‍ക്ക് നേരെ ജനങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കും എന്നത് തീര്‍ച്ചയാണ്. റിമയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അത്തരം ശക്തമായ പ്രതികരണങ്ങള്‍ വന്നു നിറയുകയാണ് ഇപ്പോള്‍. മുഖ പുസ്തകം തുറന്നു വച്ചു എന്ത് വിഡ്ഢിത്തവും പടച്ചു വിടുന്ന ഇത്തരം ബുദ്ധി ശൂന്യമായ വാചകങ്ങളെ ജനങ്ങള്‍ പരിഹാസത്തോടെയും പുച്ഛത്തോടെയും നോക്കി കാണും എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല.
Post Your Comments