BollywoodMovie Gossips

“ഒരാളെയൊഴികെ എല്ലാവരെയും കല്യാണത്തിന് ക്ഷണിക്കും” ബിപാഷ പറയുന്നു

ഷാരൂഖിനെയും ആമിറിനെയുമൊക്കെ തന്‍റെ കല്യാണത്തിന് ക്ഷണിക്കും എന്നാണ് ബിപാഷ പറയുന്നത് എന്നാൽ ഒരു താരത്തെ മാത്രം ക്ഷണനത്തില്‍ നിന്നും ഒഴിവാക്കുമെന്നും ബിപാഷ പറയുന്നു. മറ്റാരുമല്ല ബിപാഷയുടെ മുന്‍ കാമുകന്‍ ജോണ്‍ എബ്രഹാമിനെ കല്യാണത്തിന് ക്ഷണിക്കില്ല എന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് ബിപാഷ. ഏപ്രില്‍ 30നാണ് ബിപാഷയുടെ വിവാഹം കാമുകന്‍ കരണ്‍ സിംഗ് ബിപാഷയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തും. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ക്ഷണിച്ചുക്കൊണ്ടുള്ള വിവാഹമാണെന്ന് പറഞ്ഞിരുന്നു. എങ്കിലും തന്റെ സുഹൃത്തുക്കളെ എല്ലാവരെയും ബിപാഷ ക്ഷണിച്ചിട്ടുണ്ട്. മറ്റ് മുന്‍ കാമുകന്മാരെയും ബിപാഷ കല്യാണ ക്ഷണനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. എന്നിട്ടും ജോണ്‍ എബ്രാഹിമിനെ ക്ഷണിക്കാത്ത വാര്‍ത്ത ബോളിവുഡില്‍ ഇപ്പോള്‍ തീ പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button