ലോകത്ത് വളരെ സന്തോഷം നിറഞ്ഞ ഒരു രാജ്യമുണ്ട് . ലോക രാജ്യങ്ങളില്‍ ഏറ്റവും അധികം സന്തോഷം നിറഞ്ഞ മനുഷ്യര്‍ ജീവിക്കുന്നത് ഭൂട്ടാന്‍ എന്ന രാജ്യത്താണ് . ഇതിന് പിന്നില്‍ ഒരു രഹസ്യമുണ്ടെന്ന് വ്യക്തമാക്കുന്നത് ഒരു അസംതൃപ്തനായ തത്വജ്ഞാനിയാണ്. എറിക് വെയ്‌നര്‍ എന്ന ലോകോത്തര സഞ്ചാരിയാണ് ഭൂട്ടാന്റെ സന്തോഷത്തിന് പിന്നില്‍ ഒരു രഹസ്യമുണ്ടെന്ന് പറയുന്നത്.
വിഷാദത്തിന് ചികല്‍സ തേടിയ വെയ്‌നറോട് ഡോക്ടര്‍ പറഞ്ഞ ഒരു കാര്യമുണ്ട് മരണത്തെ കുറിച്ചുള്ള ചിന്തയാണ് അസംതൃപ്തികള്‍ക്കും സന്തോഷമില്ലായ്മയ്ക്കും കാരണമാകുന്നത്. മനസിന് മരണമെന്ന വിഷയത്തെ ലഘുവായി കാണാന്‍ കഴിയുന്നതോടെ ജീവിതവും സിമ്പിളാകും. ഇതാണ് പാശ്ചാത്യ ലോകത്തിന്റെ കാഴ്ചപ്പാട്.
എന്നാല്‍ ഭൂട്ടാനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ നേര്‍വിപരീത ചിന്താഗതിയാണ്. ദിവസവും മരണത്തെ കുറിച്ച് ചിന്തിക്കാനാണ് ഈ ബുദ്ധമത വിഹാര കേന്ദ്രം പഠിപ്പിക്കുന്നത് . ഇത് തന്നെയാമ് അവരുടെ സന്തോഷത്തിന്റെ കേന്ദ്ര ബിന്ദുവും.
Post Your Comments