താനൊരു ദളിതനാണ് എന്നതില്‍ അഹങ്കരിക്കാനുളള മനസ് ഓരോ ദളിതനും ഉണ്ടായാലേ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരുകയുള്ളുവെന്ന് നടന്‍ സലീംകുമാര്‍ പറയുന്നു . ദളിതര്‍ സര്‍വകലാശാലകളില്‍ നിന്നുപോലും നിഷ്‌കാസനം ചെയ്യപ്പെടുന്നു. ആത്മഹത്യയിലേക്ക് പോകുന്നു. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുളള രാജ്യത്താണ് ദളിതരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നത് സലിം വ്യക്തമാക്കി .
ദളിത് പീഡനം ഇന്നും തുടരുന്നതിന്റെ അവസാന ഉദാഹരണമാണ് രോഹിത് വെമുല. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ബുദ്ധമതം സ്വീകരിച്ചു. ഈ അവസ്ഥയ്ക്കുളള പ്രതിവിധിയാണ് ദളിതനെന്നതില്‍ അഹങ്കരിക്കാനുളള മനസ് ഓരോ ദളിതനും ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments