GeneralNEWS

വ്യാപകമായ വ്യാജ സി ഡി റെയ്ഡ്:നിരവധി പേര്‍ അറസ്റ്റില്‍

ആന്റി പൈറസി സെല്‍ നടത്തിയ വ്യാപകമായ റെയ്ഡില്‍ നിരവധി പേര്‍ അറസ്റ്റില്‍.ഏറ്റവും പുതിയ ചിത്രങ്ങളുടേതുള്പ്പെടെയുള്ള വ്യാജ സി ഡികള്‍ പിടിച്ചെടുത്തു.

ബാലരാമപുരം താന്നിമൂട് സ്വദേശി പ്രശാന്ത്,ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം അമ്പാടി മ്യൂസിക് എന്ന കട നടത്തുന്ന സുരേഷ് കുമാര്‍,കായംകുളം റെയില്‍വേ ഗേറ്റിനു സമീപം അശ്ലീല സി ഡി വിറ്റ കുട്ടന്‍,ആലപ്പുഴ കെ എസ് ആര്‍ ടി സി ബസ് സ്റെഷന് സമീപം ഗ്യാലക്സി മൊബൈല്‍സ് നടത്തുന്ന ഷാനവാസ്,ആലപ്പുഴ റോയല്‍ മ്യൂസിക്സ് നടത്തുന്ന ഹാരിസ്,പത്തനംതിട്ട കോഴഞ്ചേരി ജങ്ങ്ഷനില്‍ നന്ദനം സി ഡി ഷോപ്പ് നടത്തുന്ന മനോജ്‌,അടൂര്‍ കെ എസ് ആര്‍ ടി സി സ്റെഷന് സമീപം വോക്ക് ന്‍ ടോക്ക് നടത്തുന്ന ബാബു,ഇലന്തൂര്‍ ജങ്ങ്ഷനില്‍ ഉത്തരം ഷോപ്പ് നടത്തുന്ന പ്രമോദ്,പന്തളം ജങ്ങ്ഷനില്‍ വ്യാജ സി ഡി വ്യാപാരം നടത്തിവന്ന നൌഷാദ്,മലപ്പുറം വാണിയമ്പലം ഫെസിലിറ്റി വീഡിയോസ് നടത്തിവന്ന ഹാരിസ്,കണ്ണൂര്‍ താഴെ ചൊവ്വ അറഫ മൊബൈല്‍സ് ഉടമ താരിഖ്,തളിപ്പറമ്പ് മൊബൈല്‍ കിങ്ങ്സ് ഉടമ ഫായിസ്.
വ്യാജ സി ഡി പകര്‍ത്താന്‍ ഉപയോഗിച്ച ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സി ഡികളും പിടിച്ചെടുത്തു.ആന്റി പൈറസി സെല്‍ സൂപ്രണ്ട് പി ബി രാജീവന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.

shortlink

Related Articles

Post Your Comments


Back to top button