സച്ചിന് തെണ്ടുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ജെയിംസ് എര്സ്തിന് ഒരുക്കുന്ന ചിത്രത്തില്‍ സച്ചിന്റെ ബാല്യം അവതരിപ്പിക്കുന്നത് മറ്റാരുമല്ല ക്രിക്കറ്റ് ദൈവത്തിന്റെ പ്രിയ പുത്രന് അര്ജുന് തെണ്ടുല്‍ക്കര്‍ തന്നെയാണ് കുഞ്ഞു സച്ചിനായി ചിത്രത്തില്‍ വരിക. സച്ചിന്റെ സഹോദരന് നിതിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മയൂരേഷ് എന്ന പയ്യനാണ്. കളി മികവിലും കാഴ്ചയിലും ശരീര ഭാഷയിലും സച്ചിനെ ഓര്‍മിപ്പിക്കുന്ന കുട്ടി താരത്തെയാണ് നിര്‍മ്മാതാക്കള്‍ തിരഞ്ഞത്. ഒടുവില്‍ അര്ജുന് ആ വേഷം ചെയ്യാന്‍ നറുക്ക് വീണു. കുറേയധികം അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് നിര്‍മാതാക്കള്‍ അര്‍ജുനെ തന്നെ സച്ചിനാക്കാന് തീരുമാനിച്ചത്.
Post Your Comments