BollywoodGeneralNEWS

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ ഗുരുതരാവസ്ഥയില്‍

ബോളിവുഡ് താരം ദിലീപ് കുമാറിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ രണ്ട് മണിയോട് കൂടിയാണ് ദിലീപ് കുമാറിനെ അശുപത്രിയില്‍ എത്തിച്ചത്. അശുപത്രിയില്‍ എത്തിച്ച ഉടനെ ഐസിയുവിലേക്ക് മാറ്റി. ദിലീപ് കുമാറിന് കുറച്ച് ദിവസങ്ങളായി കടുത്ത പനിയുണ്ടായിരുന്നു. ഇന്നലെ രണ്ട് മുന്ന് തവണ ഛര്‍ദ്ദിക്കുകയും ചെയ്തതോടെ ആരോഗ്യനില വഷളായി. ദിലീപ്കുമാര്‍ ന്യുമോണിയ ബാധിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇനിയുള്ള 48 മണിക്കൂര്‍ ഏറെ നിര്‍ണ്ണായകമാണെന്ന് ആശുപത്രി വൃത്തങ്ങളും അറിയിച്ചു.

22-ാം വയസിലാണ് മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ സിനിമയില്‍ എത്തുന്നത്. 1944ല്‍ ‘ജ്വാര്‍ ഭാട്ട’യായിരുന്നു ആദ്യ ചിത്രം. പിന്നീട് ആറു പതിറ്റാണ്ട് നീണ്ടു നിന്നു സിനിമ ജീവിതം. അന്ദാസ്, ആന്‍, ദേവദാസ്, മുഗള്‍ ഇ ആസാം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങള്‍. 1998ല്‍ പുറത്തിറങ്ങിയ ‘ക്വെയ്‌ല’ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

2015ല്‍ പത്മ വിഭൂഷന്‍ നല്‍കി ദിലീപ് കുമാറിനെ രാജ്യം ആദരിച്ചു. 1991ല്‍ പത്മ ഭൂഷനും ദിലീപ് കുമാറിന് ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 1994ല്‍ ദാദസാഹേബ് ഫാല്‍ക്കേ പുരസ്‌ക്കാരവും ദിലീപ് കുമാറിന് ലഭിച്ചു. മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ഏറ്റവും അധികം തവണ സ്വന്തമാക്കിയ നടന്‍ എന്ന റെക്കോഡും ദിലീപ് കുമാറിന് സ്വന്തം. ഇന്ത്യന്‍ സിനിമയിലെ ട്രാജഡി കിംഗ് എന്നാണ് ദിലീപ് കുമാര്‍ അറിയപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button