സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയര്‍മാനായ സംവിധായകന് മോഹന്‍ മറുപടിയുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന് രംഗത്ത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പ്രേമം ഉഴപ്പി ചെയ്ത സിനിമയാണെന്നും അത് പുരസ്കാരത്തിന് അര്‍ഹമല്ലെന്നും മോഹന്‍ വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനത്തിനുള്ള മറുപടിയാണ് അല്‍ഫോണ്‍സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
തന്റെ ചിത്രത്തിന് അവാര്‍ഡ് നല്‍കാതിരുന്നതിന് നന്ദി പറഞ്ഞു കൊണ്ടാണ് അല്‍ഫോണ്‍സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ സിനിമ ചെയ്യുന്നത്. അതിനായി ഫിലിം മേക്കിംഗിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ ഞാന്‍ മാറ്റി നിര്‍ത്തിയെന്ന് വരാം. പ്രേക്ഷകനെന്ന നിലയില്‍ എനിക്ക് ഇഷ്ടപ്പെടുന്ന തരം സിനിമയാണ് ഞാന്‍ ചെയ്യുന്നത്. അവാര്‍ഡ് ജൂറികള്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി അതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഞാന്‍ തയ്യാറല്ല.
പ്രേമം സിനിമയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് ഒരു മാസത്തിന് ശേഷം മറുപടി നല്കാന് തയ്യാറായതെന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി. ജൂറിയുടെ വിമര്‍ശനം വേദനിപ്പിച്ചിരുന്നു. പ്രേമത്തിന് അവാര്‍ഡ് നല്കാതിരിക്കാന് പറഞ്ഞതാണ് മാനദണ്ഡങ്ങളെങ്കില്‍ അടുത്ത വര്‍ഷവും തനിക്ക് അവാര്‍ഡ് വേണ്ടന്നും അല്‍ഫോണ്‍സ് തുറന്നടിച്ചു .
Post Your Comments