മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി ഉണ്ണികൃഷ്ണനും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിബി മലയിലും ഒഴിഞ്ഞു. ഒരു വർഷത്തേക്കാണ് ഇരുവരും സംഘടനയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് . വ്യക്തിപരവും തൊഴിൽപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരും പിന്മാറിയത്. ഇവര്‍ സ്ഥാനം ഒഴിഞ്ഞതോടെ പ്രസിഡന്റായി സംവിധായകൻ കമലും സെക്രട്ടറിയായി അരോമ മോഹനും സ്ഥാനമേൽക്കും.
എക്സിക്യൂട്ടീവ് കമ്മറ്റിയുടെ മാതൃകയിൽ ഒരു സ്റ്റിയറിങ്ങ് കമ്മിറ്റിയുണ്ടക്കി അതിന്റെ ചെയർമാനായി ബി ഉണ്ണികൃഷ്ണനെ നിയമിച്ചിട്ടുണ്ട്. നയപരമായ കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കാനുള്ള ചുമതല ഈ പദവിക്ക് നല്‍കും .
Post Your Comments