
പത്തനാപുരം മണ്ഡലത്തില്‍ നല്ല ചൂടന്‍ പ്രചരണം നടക്കുകയാണ്. വെള്ളിത്തിരയിലെ മൂന്ന് താരങ്ങളാണ് അങ്ക പോരിനു തയ്യാറെടുക്കുന്നത്. ഗണേഷ് കുമാറും എതിര് സ്ഥാനാര്‍ഥി ജഗദീഷും തമ്മിലുള്ള വാക് പോര് തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. മാധ്യമ സംഘങ്ങള്‍ ചൂടോടെ ഇവയെല്ലാം ക്യാമറയില്‍ പതിപ്പിക്കുന്നുമുണ്ട്. നിയമസഭയിലേക്ക് ഗണേഷ്കുമാര് തെരെഞ്ഞെടുക്കപ്പെടുകയും മന്ത്രിപദവി അലങ്കരിക്കുകയും ചെയ്തയാളാണ്. എന്നാല്‍ ഈ പരിചയം ജഗദീഷിനില്ല. പക്ഷേ വെള്ളിത്തിരയില്‍ കാര്യം മറിച്ചാണ്. ജഗദീഷ് മന്ത്രിയായി വേഷമിട്ട സിനിമയുണ്ട് പക്ഷേ ഗണേഷിന് അങ്ങനെയൊരു അവസരം സിനിമയില്‍ വന്നു ചേര്‍ന്നിട്ടില്ല. പോലീസ് കഥാപാത്രങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഗണേഷ് മന്ത്രിയായി വേഷമിടുന്ന സിനിമ മലയാളത്തിലില്ല. 1993-ല്‍ ഇറങ്ങിയ ‘സ്ഥലത്തെ പ്രധാന പയ്യന്‍സ് ‘ എന്ന ഷാജി കൈലാസ് സിനിമയിലാണ് ജഗദീഷ് മന്ത്രിയായി വേഷമിടുന്നത്. തമാശ പടങ്ങളുടെയും കുടുംബ ചിത്രങ്ങളുടെയും പിടി വിട്ടാണ് ജഗദീഷ് മന്ത്രിപദവി അലങ്കരിച്ചു സ്ഥലത്തെ പ്രധാന പയ്യന്‍സില്‍ വിളയാടുന്നത്. ഈ സിനിമയില്‍ ‘പ്രസന്നന്’ എന്ന കഥാപാത്രമായി ഗണേഷും അഭിനയിച്ചിട്ടുണ്ട്. നിയമസഭയില്‍ നിന്ന് വിജയിച്ച ഗണേഷ് കുമാര്‍ മന്ത്രി കസേരയില്‍ ഇരുന്നിട്ടുണ്ടെങ്കിലും വെള്ളിത്തിരയില്‍ മന്ത്രിയാവാന്‍ ഭാഗ്യം സിദ്ധിച്ചത് ജഗദീഷിനാണ്.
Post Your Comments