‘വാള്മുനക്കണ്ണിലെ’ എന്നുതുടങ്ങുന്ന പുതുമയാര്‍ന്ന ഗാനം സംഗീതാസ്വാദകര്‍ക്ക് ഒരു നവ്യാനുഭവമാകും.കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചനയും രതീഷ് വേഗ സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്ന ഈ ഗാനം ആലപിച്ചത് മലയാളത്തിന്റെ ഭാവഗായകനായ പി ജയചന്ദ്രനാണ്. ജയറാം,രമ്യ കൃഷ്ണന് എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിയ്ക്കുന്നത്.
ഈസ്റ്റ്കോസ്റ്റ് ഓഡിയോസാണ് ആടുപുലിയാട്ടത്തിലെ ഗാനങ്ങള്‍ വിപണിയിലെത്തിയ്ക്കുന്നത്.
ഈ ഗാനത്തെക്കൂടാതെ ആടുപുലിയാട്ടത്തില്‍ നാലുഗാനങ്ങള്‍ കൂടിയുണ്ട്.നടി മമ്ത മോഹന്‍ദാസ് പാടിയ മറ്റൊരു ഗാനവും ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.ഏപ്രില്‍ 21ന് ചിത്രം റിലീസ് ആകും.
Post Your Comments