ഇലക്ഷന് സ്ഥാനാർഥിയാകണം എന്ന ആവശ്യവുമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും ആവശ്യം വന്നപ്പോള്‍ ലാലു അലക്സ് അതില്‍ നിന്ന് പിന്മാറാന് പലതും പറഞ്ഞു നോക്കി. തനിക്ക് ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യമില്ലെന്നും. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കുന്നതെന്നും ലാലു അലക്സ് ഓപ്പണായി തന്നെ പറഞ്ഞു. എന്നാൽ ഇതൊന്നും കേട്ട് ആവശ്യവുമായി വന്നവര്‍ പിന്മാറിയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് വീണ്ടും നിർബന്ധിച്ചപ്പോൾ അത് ഒഴിവാക്കാൻ ലാലു അലക്സ് ഒരു ബുദ്ധി പ്രായോഗിച്ചു. ഇലക്ഷനിൽ നിന്ന് താൻ ജയിച്ച് വന്നാൽ തന്നെ മുഖ്യമന്ത്രി ആക്കണം എന്ന ഡിമാന്റ്റ് ആണ് ലാലു അലക്സ് മുന്നോട്ട് വെച്ചത്. അതോടെ ആവശ്യമുയർത്തിയവർ പിന്മാറി.
Post Your Comments