
ഇപ്പോഴത്തെ ഒട്ടു മിക്ക സിനിമകള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന ക്യാമറ സൗന്ദര്യം തീര്‍ക്കുന്ന ജോമോന്.ടി.ജോണ്‍ പുതിയ ഒരു അദ്ധ്യായം കൂടി സിനിമയില്‍ എഴുതി ചേര്‍ക്കാന്‍ ഒരുങ്ങുകയാണ്. സംവിധാന രംഗത്തേക്കാണ് ഇനി ജോമോന്റെ ശ്രദ്ധ. ദിലീപ് ചിത്രവും, ഗൗതം മേനോന് ചിത്രവും പ്രിയദര്ശന് ചിത്രവുമെല്ലാം ജോമോന്റെ ക്യാമറയെ കാത്ത് നില്ക്കുന്ന സിനിമകളാണ്. ഇതിന്റെ തിരക്കൊഴിഞ്ഞു ജോമോന് തന്റെ ചിത്രത്തിനുള്ള പണിപ്പുരയിലേക്ക് കടക്കും. ദുല്‍ഖറായിരിക്കും ജോമോന്റെ ആദ്യ ചിത്രത്തിലെ നായകന്.
Post Your Comments