
മലയാള സിനിമയിലെ അഭിനയ തിളക്കത്തിന്‍റെ പെണ്‍ കരുത്തായ കെ.പി.എ.സി ലളിത ആദ്യമായി നായികയാകുന്ന ചിത്രം അണിയറയില്‍ തയ്യാറെടുക്കുന്നു . ‘ദേവയാനം’ എന്നാണ് ചിത്രത്തിന്‍റെ പേര്. കാശിയുടെ പച്ചാത്തലത്തിലാണ് ചിതം ഒരുങ്ങുന്നത്. ‘ദേവയാനം’ എന്ന ചിത്രം നൃത്തത്തിനും, സംഗീതത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നു. എയ്ഞ്ചല്‍ ബോയ്സ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ അഡ്വ. ഷോബി ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത് സുകേഷ് റോയിയാണ് തിരക്കഥാ സംഭാഷണം അഡ്വ. സി.ആര്‍ അജയകുമാര്‍ നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് ചന്തു മിത്രയും ഗാനരചന രാജീവ് അലുങ്കലുമാണ്. ചിത്രീകരണം പൂര്‍ത്തിയായ ദേവയാനം ഉടന്‍ പ്രദര്‍ശനത്തിനെത്തും
Post Your Comments