കോട്ടയം: സിനിമാ തീയേറ്ററുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്ന ഇ-ടിക്കറ്റിംഗ് സമ്പ്രദായം തീയേറ്റര്‍ ഉടമകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഏപ്രില്‍ 21-മുതല്‍ സിനിമാ
റിലീസിംഗ് നിര്‍ത്തിവയ്ക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍.
മെയ്-2 മുതല്‍ അനിശ്ചിതകാലത്തേക്ക് തീയേറ്ററുകള്‍ അടച്ചിട്ട് സമരം നടത്താനുള്ള ഉടമകളുടെ നീക്കം ഇ-ടിക്കറ്റിംഗ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ഇവര്‍ ആരോപിച്ചു.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റേയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും കൊച്ചിയില്‍ വച്ച് ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഈക്കാര്യം തീരുമാനിച്ചതെന്ന് ഫിലിംചേംബര്‍
വൈസ് പ്രസിഡന്റ് സജി നന്ത്യാട്ട് അറിയിച്ചു.
വ്യാഴാഴ്ചത്തെ സിനിമാ തീയേറ്റര്‍ ഉടമകളുടെ സമരം മൂലം നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതായും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments