കുട്ടികള്‍ക്ക് ജംഗിള്‍ ബുക്ക് കാണണമെങ്കില്‍ മാതാപിതാക്കളും കൂടെ വേണം ജംഗിള്‍ ബുക്ക് എന്ന ത്രീ ഡി ചിത്രത്തിനായി കുട്ടികള്‍ കാത്തിരിക്കുമ്പോള്‍ ചിത്രത്തിന് ഇന്ത്യയില്‍ യു/എ സര്‍ട്ടിഫിക്കറ്റുമായി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. പന്ത്രണ്ട് വയസ്സിന് താഴെയുളള കുട്ടികളെ സിനിമ കാണാന്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് യുഎ സര്‍ട്ടിഫിക്കേറ്റ്. ചിത്രം കാണാന്‍ പോകുമ്പോള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും നിര്‍ബന്ധമായി ഉണ്ടായിരിക്കണം. ജംഗിള്‍ ബുക്ക് ത്രിഡിയായതിനാല്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലെന്ന പോലെ വരുമെന്നതിനാല്‍ ഇത് പേടിപ്പെടുത്തുന്നതായിരിക്കും. പേടിപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്ളതിനാലാണ് യു/എ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതെന്നാണ് സെന്‍സര്‍ബോര്‍ഡ് ചീഫ് പഹ്‌ലാജ് നിഹലാനിയുടെ വിശദീകരണം. ഇത്തരം പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്നത് മാതാപിതാക്കളുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ട്രൈലറില്‍ റിലീസിംഗ് ഏപ്രില്‍ 15 എന്നാണെങ്കിലും ഇന്ത്യയില്‍ ഒരാഴ്ച്ചക്ക് മുന്‍പേ ആണ് ചിത്രം എത്തുന്നത്. ഏറ്റവും ആദ്യം ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഹോളിവുഡ് ചിത്രമാണ് ജംഗിള്‍ ബുക്ക്.
Post Your Comments