ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേടിയ സംഗീത സംവിധായകന് രമേശ് നാരായണന് വിവാദങ്ങള്‍ വേദനിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ മനസ്സ് തുറക്കുകയാണ്. ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തിലാണ് രമേശ് നാരായണന് ഇതിനുള്ള മറുപടി നല്‍കിയത്.
കണ്ണൂരിന്റെ പൊതു സ്വഭാവം എനിക്കുമുണ്ട്. ഇഷ്ടമല്ലാത്തത് കണ്ടാല്‍ പറയും. പക്ഷേ അത് ഉള്ളിലിട്ടോണ്ട് നടക്കാറൊന്നുമില്ല. ഞാന്‍ ഹിന്ദുസ്ഥാനി പഠിക്കാന്‍ പോയപ്പോള്‍ മുതല്‍ വിമര്‍ശനങ്ങളായിരുന്നു. നീ എന്തിനാ അത് പഠിക്കണേ? നിനക്കതു പറ്റുമോ.. പാടിയാല്‍ ശരിയാകുമോ തുടങ്ങീ കുറേ ചോദ്യങ്ങള്‍…
ഒരിക്കല്‍ രവീന്ദ്രന് മാഷ് പറഞ്ഞു രമേഷേ നിന്നെ കാണുമ്പോ നിനക്ക് ഇത്തിരി അഹംഭാവം ഉണ്ടെന്നാണല്ലോ ആളുകള്‍ പറയുന്നത്. അതോര്‍ത്ത് വിഷമിക്കേണ്ട. ആരേലും പായുന്നത് കേട്ട് മനസ്സ് വിഷമിപ്പിക്കരുത്. സ്വന്തം കഴിവ് നന്നായി ഉപയോഗിക്കുക.
കുട്ടികളോടും ശിഷ്യന്മാരോടും ഞാനും ഇത് തന്നെയാണ് പറയാറ്. സ്വന്തം കഴിവ് നന്നായി ഉപയോഗിക്കുക.
Post Your Comments