രമണി ചേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വ ചിത്രത്തിന്‍റെ അണിയാറക്കാര്‍ സിനിമയൊരുക്കാന്‍ തയ്യാറെടുക്കുന്നു. ”രമണി ചേച്ചിയുടെ നാമത്തിൽ ” എന്ന ഹ്രസ്വ ചലച്ചിത്രം നിരവധി അന്തരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിരുന്നു. ഇതിന്‍റെ സംവിധായകനായ തോമസ് ലിജു തോമസ് പുതിയ സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ആസിഫ് അലിയുടെ നിർമ്മാണകമ്പനിയാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ബിജുമേനോൻ – അസിഫ് അലി – നരേൻ ഇവരാണ് പ്രധാന താരങ്ങള്‍
”കവി ഉദ്ദേശിച്ചത് ”എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് . “രമണി ചേച്ചിയുടെ നാമത്തില്‍” എന്ന ഹ്രസ്വ ചിത്രത്തിന്‍റെ രചയിതാവായ കുട്ടി മാർട്ടിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ക്യാമറ ഷെഹനാദ് ജലാലാണ്.‘കവി ഉദ്ദേശിച്ചത് ‘ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറിൽ ആസിഫ് അലി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.
Post Your Comments