BollywoodGeneralNEWS

രക്തവ്യാപാരിയായി രണ്‍ദീപ് ഹൂഡ

മറ്റൊരു വിവാദ വിഷയവുമായി രണ്‍ ദീപ് ഹുഡ എത്തുന്നു. ലാല്‍ രംഗ് എന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഹരിയാനയിലെ രക്ത വ്യാപാര മാഫിയയുടെ കഥയാണ് സിനിമ പറയുന്നത്. ഹരിയാനയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഈ മാഫിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശങ്കര്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. രക്ത വ്യാപര രംഗത്ത് നിലനില്‍ക്കുന്ന വന്‍ മാഫിയുടെ ഉള്ളറകളാണ് സിനിമ തുറന്ന് കാണിക്കാന്‍ ശ്രമിക്കുന്നത്.

അക്ഷ് ഒബ്‌റോയ്, രജനീഷ് ദംഗല്‍, പിയ ബജ്‌പേയ്, മീനാക്ഷി ദീക്ഷിത്, ശ്രീയ ശരണ്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. സെയ്ദ് അഹമ്മദ് അഫ്‌സാലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 22നാണ് സിനിമ റിലീസ് ചെയ്യുന്നത്. കിടിലന്‍ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ കാണാം…

POSTER-2-1 POSTER-EDIT-1

shortlink

Related Articles

Post Your Comments


Back to top button