BollywoodGeneralNEWS

എനിക്കതിനുള്ള യോഗ്യതയില്ല; അമിതാഭ് ബച്ചന്‍

ന്യൂഡല്‍ഹി: തനിക്ക് രാഷ്ട്രപതി ആവാനുള്ള യോഗ്യതയില്ലെന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. അടുത്ത രാഷ്ട്രപതിയായി ബച്ചനെ നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിംഗ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരു വാര്‍ത്തയെ കുറിച്ച് തനിക്കറിയില്ല. ഇത്തരമൊരു ആവശ്യവുമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആരും തന്നെ സമീപിച്ചിട്ടുമില്ല. രാഷ്ട്രപതിയുടെ പദവി എന്നത് വലിയ ഉത്തരവാദിത്തമുള്ള ഒന്നാണ്. ആ പദവിയില്‍ ഇരിക്കാനുള്ള യോഗ്യത തനിക്ക് ഇല്ലെന്നും ബച്ചന്‍ വ്യക്തമാക്കി. രാഷ്ട്രീയം തനിക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലെന്ന് നേരത്തേയും വ്യക്തമാക്കിയിട്ടുള്ളതാണ്. ആ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിന് രാഷ്ട്രീയം കൂടാതെ മറ്റു പല വഴികളുമുണ്ടെന്നും ബിഗ് ബി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button