ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത കഥ പറയുന്ന സിനിമയാണ് ‘അസ്ഹര്‍’. ഇമ്രാന് ഹഷ്മിയാണ് അസ്ഹറുദ്ദീനായി വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണത്തിന് മുന്നേ നിരവധി തയ്യാറെടുപ്പുകളാണ് ഇമ്രാന് ഹഷ്മി നടത്തിയത്. അസ്ഹറുദ്ദീന്റെ ശരീര ഭാഷ മനസിലാക്കുക എന്നതിനൊപ്പം ക്രിക്കറ്റ് ശൈലിയും ഇമ്രാന് ഹഷ്മി പഠിച്ചെടുത്തു. ഇതിനായി സഹായം തേടിയത് മുഹമ്മദ് അസ്ഹറുദ്ദീനോട് തന്നെ.
തന്റെ കളി ശൈലികള്‍ പറഞ്ഞു തരാന്‍ ഏറെ സമയം അസ്ഹറുദ്ദീന് ചെലവഴിച്ചുവെന്ന് ഇമ്രാന് ഹഷ്മി പറഞ്ഞു. വളരെ ക്ഷമയോടെയാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തന്നത്. മറ്റ് ശരീര ഭാഷകള്‍ പഠിക്കുന്നത് പോലെ അത്ര എളുപ്പമല്ലായിരുന്നു ക്രിക്കറ്റ് പഠനം എന്നും ഇമ്രാന് ഹഷ്മി പറഞ്ഞു. മികച്ചൊരു വിദ്യാര്‍ത്ഥിയാണ് ഇമ്രാന് ഹഷ്മിയെന്ന് അസ്ഹറുദ്ദീന് പറഞ്ഞു. ഒരു കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി നടന്മാര് നടത്തുന്ന ഇത്തരം തയ്യാറെടുപ്പുകള്‍ ശ്രദ്ധേയമാണെന്നും അസ്ഹറുദ്ദീന് പറഞ്ഞു.
ടോണി ഡിസൂസയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രചി ദേശായി, ഹുമാ ഖുറേഷി, ഗൗതം ഗുലാത്തി, കുനാല്‍ റോയി കപൂര്‍, ലാറ ദത്ത എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്. പ്രീതമാണ് സംഗീതം. മെയ് 13ന് അസ്ഹര്‍ തീയേറ്ററുകളില്‍ എത്തും.
Post Your Comments