ന്യൂഡെല്‍ഹി: 63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.
അവസാന റൗണ്ടില്‍ 10 മലയാള ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. 35 ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ മത്സരത്തിനുള്ളത്. ഫീച്ചര്‍, നോണ്‍-ഫീച്ചര്‍, മികച്ച രചന എന്നിവുക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്.
ഹിന്ദി സംവിധായകന് രമേശ് സിപ്പിയാണ് ജൂറി ചെയര്മാന്. സംവിധായകന് ശ്യാമപ്രസാദും ബോളിവുഡിലെ ശ്രദ്ധേയ മലയാളി സാന്നിധ്യമായ സംവിധായകന് ജോണ്‍ മാത്യു മാത്തനും ജൂറി അംഗങ്ങളാണ്.
കേതന് മേത്ത സംവിധാനം ചെയ്ത നവാസുദ്ദീന്‍ സിദ്ദിഖി ചിത്രം “മാഞ്ചി-ദ മൌണ്ടന്‍ മാന്‍” ആണ് മികച്ച ചിത്രം, നടന് എന്നിവയുടെ പട്ടികയില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്
മലയാളത്തില്‍ നിന്ന് എന്ന് നിന്റെ മൊയ്തീന്, പത്തേമാരി, സു സു സുധി വാത്മീകം, ഒഴിവു ദിവസത്തെ കളി, കഥാന്തരം, അമീബ, മലേറ്റം തുടങ്ങിയ ചിത്രങ്ങള്‍ അവസാന റൌണ്ട് മത്സരത്തിനുണ്ട്.
ഇത്തവണ ആദ്യമായി മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരവും പ്രഖ്യാപിക്കുന്നുണ്ട്.
Post Your Comments