GeneralNEWS

അടൂരിന്‍റെ പുതിയ ചിത്രത്തില്‍ ആദ്യമായി ദിലീപ് നായകനാകുന്നു

അടൂര്‍ ഗോപാലകൃഷ്ണന്‍ എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയെടുക്കുന്നു.പിന്നെയും എന്ന് പേരിട്ടിരിക്കുന്ന പ്രണയ ചിത്രത്തില്‍ ദിലീപും കാവ്യ മാധവനുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. പാട്ടും നൃത്തവും മരം ചുറ്റി ഓട്ടവും ഒന്നുമല്ലാത്ത തീവ്രമായ പ്രണയകഥ പറയുന്ന ചിത്രമാണ് പിന്നെയും എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ വിശദീകരിച്ചു. അടൂരും വ്യവസായിയായ ബേബി മാത്യു സോമ തീരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നെടുമുടിവേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്,

കെ.പി.എ.സി ലളിത, രവി വള്ളത്തോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറാത്തിയിലെ പ്രശസ്ത താരമായ സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
2008-ല്‍ പുറത്തിറങ്ങിയ ‘ഒരു പെണ്ണും രണ്ടു ആണും’ എന്ന ചിത്രത്തിനു ശേഷം അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button