തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ ആര്‍.ധനുഷ് ആത്മകഥയെഴുതുന്നു. സ്റ്റാന്‍ഡിങ് ഓണ്‍ എന്‍ ആപ്പിള്‍ ബോക്സ് എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. തമിഴിലെ യുവനടന്‍ ധനുഷിന്‍റെ ഭാര്യയാണ് ഐശ്വര്യ. ആത്മകഥ ഈ വര്‍ഷം ഒടുവിലോടെ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റയില്‍ മന്നന്‍റെ മകള്‍, സൂപ്പര്‍ താരത്തിന്‍റെ ഭാര്യ, സിനിമ നിര്‍മ്മാതാവ് എന്നീ നിലകളിലുള്ള ജീവിത അനുഭവങ്ങളാണ് ഐശ്വര്യ ആത്മകഥയില്‍ പറയുന്നത്. തന്‍റെ മുഴുവന്‍ സ്വകാര്യതയും സംഭവ വികാസങ്ങളും ആത്മകഥയില്‍ തുറന്നു പറയുമെന്നും ഐശ്വര്യ വ്യക്തമാക്കി
Post Your Comments