മൈതാനത്ത് പ്രകടിപ്പിക്കുന്ന സാങ്കേതിക മികവിനും, മൈതാനത്തിനു വെളിയില്‍ പുറത്തെടുക്കുന്ന മര്യാദയോടെയുള്ള പെരുമാറ്റത്തിനും വിരാട് കൊഹ്‌ലിയെ പ്രശംസകൊണ്ട് മൂടി ഷാരൂഖ് ഖാന്‍.
“വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ വിരാടിനെ വളരെയധികം ഇഷ്ടപ്പെടുന്നു. വിരാട് നല്ല മര്യാദക്കാരനാണ്, മര്യാദയുള്ള കുട്ടികളെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു,” ഇന്ത്യ-ബംഗ്ലാദേശ് 20-20 മത്സരത്തിനു മുന്നോടിയായി അല്‍പ്പനേരം കമന്‍റേറ്റര്‍ ആയി മാറിയ കിംഗ്‌ഖാന്‍ പറഞ്ഞു.
കുട്ടിക്കാലത്ത് താന്‍ നല്ലൊരു വിക്കറ്റ്കീപ്പര്‍ ആയിരുന്നെങ്കിലും ഒരു മോശം ബാറ്റ്സ്മാന്‍ ആയിരുന്നു എന്നും ഒപ്പം ഉണ്ടായിരുന്ന ഷോയിബ് അക്തര്‍, സഹീര്‍ഖാന്‍ എന്നിവരോട് ഷാരൂഖ് പറഞ്ഞു. 20-20 മത്സരങ്ങള്‍ ക്രിക്കറ്റിനെ യുവാക്കളുടെ ഇടയില്‍ പ്രിയങ്കരമാക്കാന്‍ ഉപകരിച്ചു എന്ന്‍ നിരീക്ഷിച്ച ഷാരൂഖ് മകനോടൊപ്പം ദക്ഷിണാഫ്രിക്കയില്‍ 2007-ല്‍ നടന്ന പ്രഥമ 20-20 ലോകകപ്പ് കണ്ട ഓര്‍മ്മകളും പങ്കുവച്ചു. ആ ലോകകപ്പിലെ പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ ഫൈനല്‍ വിജയം തന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്ന് എന്നും ഷാരൂഖ് വിശേഷിപ്പിച്ചു.
Post Your Comments