കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ നടന് ലാലു അലക്സ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. ലാലു അലക്സിനെ കടുത്തുരുത്തിയില്‍ ബി.ജെ.പി പിന്തുണയോടെ മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം. കടുത്തുരുത്തി നേരത്തെ പി.സി തോമസ് വിഭാഗത്തിന് വേണ്ടി മാറ്റി വച്ച സീറ്റാണ്. എന്നാല്‍ ലാലു അലക്സിനെ ഇവിടെ മത്സരിപ്പിക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നാണ് സൂചന. ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തനിക്ക് എതിര്‍പ്പില്ലെന്ന് താരം നേരത്തെ പരസ്യപ്രസ്താവന നടത്തിയിരുന്നു.
ലാലു അലക്സിന്റെ ജന്മനാട് കൂടിയായ പിറവത്ത് ബി.ജെ.പി സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നേതൃത്വം ആദ്യം ആലോചിരുന്നത്. എന്നാല്‍ സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ച് കടുത്തുരുത്തി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് ലാലു അലക്സിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Post Your Comments