പെരും നുണയന്റെ പ്രണയ കഥ പറയുന്ന ‘കിംഗ് ലയറി’ന്റെ ട്രെയിലര്‍ നാളെ വൈകുന്നേരം 6ന് പുറത്തിറങ്ങും. ലാലിന്റെ സംവിധാനത്തില്‍ ദിലീപ് നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സിദ്ധിഖ് ആണ്. മഡോണ സെബാസ്റ്റിയന്‍, ലാല്‍, സിദ്ധിഖ്, ജോയ് മാത്യൂ, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 14 കോടി ബഡ്ജറ്റ് ചിത്രം ഔസേപ്പച്ചന്‍ വളക്കുഴിയാണ് നിര്‍മ്മിക്കുന്നത്. ദീപക് ദേവിന്റേതാണ് സംഗീതം.
കേരളത്തിലും ദുബൈയിലുമാണ് ചിത്രീകരണം. എമിറേറ്റ്‌സ് വൈസ് പ്രസിഡന്റിന്റെ ഓഫീസും ലൊക്കേഷനാണ്. ആശ ശരത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഓഫീസായാണ് സിനിമയില്‍ കാണിക്കുന്നത്. പ്രൗഢഗംഭീരമായ ഓഫീസിന്റെ ഇന്റീരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 27 ന് ചിത്രം പ്രദര്‍ശനത്തിനെത്തും
Post Your Comments