പറവൂര്‍: ലോകസിനിമയെ അടുത്തറിയാന്‍ നടന് സലിംകുമാര്‍ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി സലിംകുമാറും സുഹൃത്തുക്കളും ചേര്‍ന്ന് ‘സലിംകുമാര്‍ ഫിലിം ക്ലബ്’രൂപീകരിച്ചു. ലോകോത്തര സിനിമകളെ പരിചയപ്പെടുത്തുക, കലാമൂല്യമുള്ള സിനിമകള്‍ക്ക് പ്രേക്ഷകരില്ല എന്നീ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫിലിം ക്ലബ്ബിന്റെ രൂപീകരണം. സംവിധായകന് കമലാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.
ലോകസിനിമയിലെ ക്ലാസിക്കുകളും മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും ചിത്രങ്ങളും ക്ലബ്ബില്‍ പ്രദര്‍ശിപ്പിക്കും.
സിനിമയെ വിലയിരുത്തുന്നതിനുള്ള വര്‍ക്ക്ഷോപ്പുകള്‍, നിരൂപണ ക്ലാസ്സുകള്‍, എല്ലാ വര്‍ഷവും ഫിലിം ഫെസ്റ്റിവല്‍, ഫിലിം മത്സരം, ഓപ്പണ്‍ ഫോറം,എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തും.
Post Your Comments