![maniyude01](/movie/wp-content/uploads/2016/03/maniyude01.jpg)
ചാലക്കുടി : നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹകള്‍ തുടരവേ അന്വേഷണം വ്യത്യസ്ത ദിശകളിലേക്ക്. ഇതിന്റെ ഭാഗമായി മണിയുടെ സ്വത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കാന്‍ തയ്യാറെടുക്കുന്നു. മണിയെ അപയപപെടുത്തിയിരിക്കാം എന്ന സാധ്യത പരിഗണിച്ചാണ് പോലീസ് നടപടി. സഹായികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളും അന്വേഷണ സംഘം പരിശോധിക്കും. മണിയുടെ സ്വത്തും പണവും ആര് തട്ടിയെടുത്തുവെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
മണിയ്ക്ക് സ്റ്റേജ് ഷോകളില്‍ നിന്ന് ലഭിക്കുന്ന പണം കൂടെയുണ്ടായിരുന്നവര്‍ തട്ടിയെടുത്തിരുന്നതായി മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ചാനല്‍ അഭിമുഖത്തിലും പോലീസിന് നല്‍കിയ മൊഴിയിലും രാമകൃഷ്ണന്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രേഖാമൂലം ആരും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടില്ല. എങ്കിലും മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ഭാര്യയും സഹോദരനും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
സഹായികളുടെ അക്കൗണ്ടിലൂടെ നടത്തിയ പണമിടപാടുകള്‍, മണിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍. നിക്ഷേപങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിക്കുക. സ്വത്തുക്കള്‍ ആരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടോയെന്നും മണിക്ക് ബിനാമി ഇടപാടുകള്‍ ഉണ്ടായിരുന്നോവെന്നും അന്വേഷണ സംഘം പരിശോധിക്കും.
Post Your Comments