പോപ് ഗായിക മഡോണ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ബ്രിസ്ബേനില്‍ നടന്ന് സ്റ്റേജ് ഷോയിക്കിടെയാണ് മഡോണ 17 വയസുകാരിയായ ജോസഫൈനെ വേദിയിലേക്ക് വിളിച്ചു വരുത്തിയത്. അതിസുന്ദരിയാണ് താങ്കള്‍ എന്ന് പറഞ്ഞ ശേഷം മേല്‍ വസ്ത്രം വലിച്ചു താഴ്ത്തുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതി നല്‍കില്ലെന്ന് ജോസഫൈന് പറഞ്ഞു.
വേദിയുടെ വശത്ത് നില്‍ക്കുകയായിരുന്നു ജോസഫൈന്. പരിപാടി പുരോഗമിക്കുന്നതിനിടെ മഡോണ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അപ്രതീക്ഷതമായാണ് മേല്‍വസത്രം വലിച്ച് താഴ്ത്തിയത്. എനിക്കതില്‍ പരാതിയൊന്നുമില്ല ജോസഫൈന് പറഞ്ഞു.
വേദിയില്‍ വെച്ച് തന്നെ മഡോണ ജോസഫൈനോട് ക്ഷമാപണം നടത്തിയിരുന്നു. ഈ വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസും അറിയിച്ചു. എന്നാല്‍ മഡോണയുടെ ഈ പെരുമാറ്റത്തില്‍ സംഗീത ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഒരിക്കലും മഡോണ ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. വീഡിയോ കാണാം…
Post Your Comments