ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തവരില്‍ നാലുപേരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. മണിയുടെ സഹായികളായിരുന്ന അരുൺ, മുരുകൻ, വിപിൻ, ബിനു എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.
അതേസമയം, മണിയുടെ ശരീരത്തില്‍ എത്തിയ കീടനാശിനിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മണിയുടെ ഔട്ട്‌ഹൗസായ പാടിയുടെ പുറത്ത് നിന്ന് കണ്ടെത്തിയ കുപ്പിയില്‍ രാസവസ്തുവിന്റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കീടനാശിനിയാണോ എന്ന് വ്യക്തമല്ല. ഇത് സ്ഥിരീകരിക്കാന്‍ കുപ്പി രാസപരിശോധനയ്ക്ക് അയക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മണി നേരിട്ട് കീടനാശിനി വാങ്ങാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പോലീസ് നിഗമനം. പാടിയിൽ വച്ചാണ് കീടനാശിനി മണിയുടെ ശരീരത്തിനുള്ളിൽ ചെന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു. അതിനാല്‍ കീടനാശിനി ഇവിടെ എങ്ങനെയെത്തി, ആര് എത്തിച്ചു എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.
Post Your Comments