ബോളിവുഡ് കണ്ട ഏറ്റവും വൃത്തികെട്ട ഈഗോ-യുദ്ധമായി മാറുകയാണ് ഹൃത്വിക് റോഷന്‍-കങ്കണ റാണാവത്ത് നിയമപോരാട്ടം. അങ്ങോട്ടുമിങ്ങോട്ടും വക്കീല്‍നോട്ടീസയച്ചതിനു പുറമേ എതിരാളിക്കെതിരെ ദുഷ്പ്രചരണം നടത്താനും രണ്ടുപേരും മടി കാണിക്കുന്നില്ല.
പക്ഷെ ബോളിവുഡില്‍ പരക്കുന്ന ഒരു അഭ്യൂഹമനുസരിച്ച് ഈ കുഴഞ്ഞുമറിയലില്‍ ഏറ്റവും വലിയ നഷ്ടം സംഭവിക്കാന്‍ സാധ്യത ഹൃത്വിക്കിനാണ്. കങ്കണയുടെ വക്കീല്‍ റിസ്വാന്‍ സിദ്ദിഖിയുടെ അഭിപ്രായപ്രകാരം ഐപിസി സെക്ഷന്‍ 67 അനുസരിച്ച് ഇലക്ട്രോണിക് മാധ്യമം വഴി അശ്ലീലവിവരം പുറത്തുവിട്ടതിന് ഹൃത്വിക്കിന് 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാം.
ഐപിസിയുടെ സെക്ഷന്‍ 499, 500 (അപവാദ പ്രചരണവും അനുബന്ധ ശിക്ഷയും) എന്നിവയും സെക്ഷന്‍ 506 (സ്ത്രീയുടെ പരിശുദ്ധിയെ കളങ്കപ്പെടുത്തുമാറ് നടത്തുന്ന ഭീഷണിക്കുള്ള ശിക്ഷ)-ഉം പ്രകാരവും ഹൃത്വിക്കിന് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സിദ്ദിഖി പറഞ്ഞു.
Post Your Comments