പാകിസ്താനിലെ കോട് ലോക്പഥ് ജയിലില്‍ വധശിക്ഷ കാത്തുകിടന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ സരബ്ജിത് എന്ന ഇന്ത്യക്കാരന്റെ കഥ പറയുന്ന ‘സരബ്ജിത്’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രതിഷേധം. തങ്ങളുടെ ദേശവികാരത്തെ വ്രണപ്പെടുത്തിയെന്ന പേരില്‍ എക്സിക്യൂട്ടീവ് നിര്‍മ്മാതാവായ സഫര്‍ മെഹ്ദിയെ അറസ്റ്റ് ചെയ്തു.
സമാധാനവും സമൃദ്ധിയും നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നടന് ദര്ശന് കുമാര്‍ നടത്തുന്ന പ്രസംഗത്തിന്റെ ചിത്രീകരമാണ് പാകിസ്ഥാനിലെ ഭെന്ദി ബസാറില്‍ നടന്നത്. ഇതിനിടയ്ക്ക് ഒരുകൂട്ടം ആളുകള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തുകയും തങ്ങളുടെ ദേശവികാരത്തെ വ്രണപ്പെടുത്തിയതിന്റെ പേരില്‍ ‘സര്‍ബ്ജിത്’ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും ആയിരുന്നു.ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി പ്രകാരം രണ്ട് മണിക്കൂറിന് ശേഷമാണ് സഫറിനെ റിലീസ് ചെയ്തത്. നാലുമണിക്കൂറോളം ചിത്രീകരണം തടസ്സപ്പെട്ടു.
ചിത്രത്തില്‍ സരബ്ജിത്തായി രണ്‍ദീപ് ഹൂഡയും സഹോദരി ഡല്‍ബിര്‍ കോര്‍ ആയി ഐശ്വര്യയും വേഷമിടുന്നു. പാകിസ്ഥാനി വക്കീലായി വേഷമിടുന്നത് ദര്ശന് കുമാര്‍ ആണ്. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ച ചദ്ദ, അങ്കുര്‍ ഭാട്യ തുടങ്ങിയവരും അഭിനയിക്കുന്നു.
Post Your Comments