GeneralNEWS

കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ പൊലീസ് വീണ്ടും പരിശോധന

തൃശൂര്‍: കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ ഔട്ട് ഹൗസായ പാഡിയില്‍ പൊലീസ് വീണ്ടും പരിശോധന നടത്തി. തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് ഉച്ച തിരിഞ്ഞ് വീണ്ടും പരിശോധന്. മണിയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കേസ് കൂടുതല്‍ ഗൗരവകരമായിരിക്കുകയാണെന്ന് ഐജി അജിത് കുമാര്‍ പറഞ്ഞു.

കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം എങ്ങനെയെത്തി എന്നത് കണ്ടെത്തണം. ഇതിനു വേണ്ടി അന്വേഷണസംഘത്തെ വേണമെങ്കില്‍ വിപുലീകരിക്കുമെന്നും ഐജി പറഞ്ഞു.

അതേസമയം മണിയുടെ ഗസ്റ്റ് ഹൗസായ പാഡിയില്‍ നിന്ന് താന്‍ ഇറങ്ങിയതിന് ശേഷമുള്ള സംഭവങ്ങളില്‍ ദുരൂഹതയുണ്ടെന്ന് നടന്‍ ജാഫര്‍ ഇടുക്കി. മണിയും സാബുവും മദ്യപിച്ചിരുന്നില്ല. മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം വേണമെന്നും ജാഫര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button