GeneralNEWS

 സാബുവിന്റെ വാദം തള്ളി കലാഭവന്‍ മണിയുടെ ഡ്രൈവര്‍

തൃശൂര്‍: കലാഭവന്‍ മണി അവശനിലയിലായ ദിവസം താന്‍ മദ്യപിച്ചിരുന്നില്ലെന്ന നടനും അവതാരകനുമായ സാബുവിന്റെ മൊഴി തള്ളി മണിയുടെ ഡ്രൈവര്‍ പീറ്റര്‍. സംഭവ ദിവസം സാബു മദ്യപിച്ചിരുന്നതായി പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യം നൽകുന്നതിനെച്ചൊല്ലി സുഹ്യത്തുക്കളും കുടുംബവുമായി പ്രശ്നങ്ങളുണ്ടായിരുന്നു . സഹായി മുരുകനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു. മണിയുടെ മരണത്തില്‍ കുടുംബത്തിനുള്ള സംശയം ന്യായമാണെന്നും  പീറ്റര്‍ പറഞ്ഞു. 

കലാഭവന്‍ മണിയുടെ മരണം സംഭവിക്കുന്നതിന്റെ തലേ രാത്രിയില്‍ സാബുവും കലാഭവന്‍ മണിക്കൊപ്പം ഉണ്ടായിരുന്നു. സാബു മണിയുടെ അടുത്ത് പോയതില്‍ പലരും ദുരൂഹത ഉണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സാബുവിനെ ചോദ്യം ചെയ്തിരുന്നു.

മണിച്ചേട്ടന്‍ മരിച്ചതിന്റെ തലേ ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നുവെന്നത് സത്യമാണ്. ഞാന്‍ മദ്യമൊന്നും കൊണ്ടുപോയിരുന്നില്ല. എന്റെ മുന്നില്‍ വച്ച് അദ്ദേഹം മദ്യപിച്ചിട്ടുമില്ല. എനിക്ക് പിറ്റേ ദിവസം ഒരു പരിപാടിയുള്ളതിനാല്‍ ഞാന്‍ 11 മണിയോടെ അവിടെ നിന്നും പോന്നു- എന്നാണ് സാബു കഴിഞ്ഞദിവസം പറഞ്ഞത്.

shortlink

Post Your Comments


Back to top button