കൊച്ചി: സംഭവ ദിവസം മണിയുടെ ഒപ്പം മദ്യപിക്കാനുണ്ടായവര്ക്ക് കലാഭവന്‍ മണിയുടെ മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നെന്ന് സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്. തലേന്ന് ജാഫര്‍ ഇടുക്കിയും സാബുവും മണിയെ കാണാനായി വന്നിരുന്നു. സുഹൃത്തുക്കള്‍ മണിക്ക് മദ്യം ഒഴിച്ചു കൊടുത്തു. മദ്യപിച്ച സാബുവിന് എഴുന്നേറ്റ് പോകാന്‍ പോലും പറ്റുന്ന അവസ്ഥയിലായിരുന്നില്ല.
കൂടെ മദ്യപിച്ചവരുടെ ശരീരത്തിലില്ലാത്ത മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം മണിയുടെ ശരീരത്തില്‍ മാത്രം ഏങ്ങനെയെത്തിയെന്നതില്‍ ദുരൂഹതയുണ്ടെന്നും രാമകൃഷ്ണന് പറഞ്ഞു. മദ്യപാനത്തിന് ശേഷം സുഹൃത്തുക്കള്‍ എന്തിനാണ് ഔട്ട് ഹൗസ് വൃത്തിയാക്കിയത്. സംഭവ ദിവസം ഔട്ട് ഹൗസില്‍ മദ്യപിക്കാനെത്തിയ എല്ലാവരെയും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ വൃക്കകള്‍ക്ക് തകറാറുണ്ടായിരുന്നില്ല. മണിയുടെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും രാമകൃഷ്ണന് പറഞ്ഞു. ജാഫര്‍ ഇടുക്കിയും സാബുവും പറയുന്നത് കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments