കലാഭവന്‍ മണിയെന്ന കലാപ്രതിഭയെ മലയാളത്തിന് നഷ്ടപ്പെടുത്തിയത് സുഹൃത്തുക്കളെന്ന വ്യാജേന കൂടെക്കൂടിയവരെന്ന് കെ.ബി.ഗണേഷ്‌കുമാര്‍. ഒരു സുഹൃത്തിന് ആരോഗ്യ പ്രശ്‌നം വരുമ്പോള്‍ രാത്രിയില്‍ പോയി അദ്ദേഹത്തിനൊപ്പം ആഘോഷം നടത്തിയവരെ കണ്ടാല്‍ കാറിത്തുപ്പണം. സുഹൃത്തുക്കളായി ഒപ്പം കൂടിയവര്‍ ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ മണി ഒരുപാട് കാലം ഇവിടെ ജീവിച്ചിരുന്നേനെയെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.
എല്ലാത്തിനോടും പോരാടിയ തളരാത്ത മനസാണ് മണിക്ക് നേട്ടങ്ങള്‍ നല്‍കിയത്. വന്ന വഴി മറക്കുന്നവരാണ് മലയാളത്തിലെ ചെറിയ താരങ്ങള്‍ പോലും. പണ്ടു പരിചയമുള്ളവരുടെ നമ്പറുകള്‍ പല താരങ്ങളും ‘ഡോണ്ട് ടേക്ക്’എന്നാണ് ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്. എന്നാല്‍ മണി ഇതില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു.ഇത്തരം കാര്യങ്ങളിലാണ് മണിയെന്ന നടനെയും വ്യക്തിയെയും ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കുന്നത്. കൊല്ലത്ത് നടന്ന കലാഭവന്‍ മണി സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍.
Post Your Comments