GeneralNEWS

അശ്ലീല ചിത്രം പ്രച്ചരിപ്പിച്ചവര്‍ക്ക് ജ്യോതി കൃഷ്ണയുടെ ശക്തമായ മറുപടി

സിനിമ താരങ്ങളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത തുടങ്ങിയിട്ട് കാലങ്ങളായി. പലരും പലതരത്തിലാണ് ഇതിനോട് പ്രതികരിക്കുക. ചിലര്‍ പൊലീസില്‍ പാരാതി നല്‍കുമ്പോള്‍ മറ്റ് ചിലര്‍ പരസ്യമായി തന്നെ ഇതിനോട് പ്രതികരിക്കാറുമുണ്ട്.

മലയാളത്തില്‍ ഒരു പിടി ചിത്രങ്ങളിലൂടെ തിളങ്ങിയ ജ്യോതി കൃഷ്ണയാണ് ഇത്തവണ മോര്‍ഫിംഗിന് ഇരയായത്. ഈ ചിത്രങ്ങള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും സജീവമായി പ്രചരിക്കാനും തുടങ്ങി. ഇതിന് പരസ്യമായ മറുപടിയാണ് ഫെയ്‌സ് ബുകില്‍ ജ്യോതി കൃഷ്ണ നല്‍കിയത്.

നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതോ ഒരു മോന്‍/ മോള്‍ ഇന്നു താഴെ ഉള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രം എടുത്ത് അവന്റെ/ അവളുടെ അമ്മയുടെയോ പെങ്ങളുടെയോ ശരീരഭാഗത്തോട് ചേര്‍ച്ചുവച്ച് അത് വാട്ട്‌സാപ്പ് വഴി പലര്‍ക്കും അയച്ചുകൊടുക്കുന്നുണ്ട്. എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാര്‍ ഇന്നു എന്റെ ഫോട്ടോയുടെ താഴെ എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് മെസേജ് അയച്ചിരുന്നു. ഈ പണി ചെയ്ത അവന്‍ അവള്‍ക്ക് ഇതില്‍ കൂടുതല്‍ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല, കാരണം ഇതു ചെയ്യുമ്പോള്‍ അവന്‍ അവള്‍ എന്താണോ ഉദ്ദേശിച്ചത് അത് വെറുതെ ആയിപ്പോയി. എന്നെ സപ്പോര്‍ട്ട് ചെയ്തു കൂടെനിന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി,പറഞ്ഞറിയിക്കാനാകാത്ത നന്ദി ജ്യോതി കൃഷ്ണ ഫെയ്‌സ് ബുകില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ രംഗത്തുണ്ടായ വലിയ മാറ്റമാണ് താരങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്യാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. ജ്യോതി കൃഷ്ണ സൈബര്‍ സെല്ലിന് പരാതിയും നല്‍കിയിട്ടുണ്ട്. ജ്യോതി കൃഷ്ണയുടെ ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌  കാണാം…

Hi frnds, nalla kudumbathil pirakkatha etho oru mon/mol innu thazhe ulla ente ee photoyude thalabagam mathram eduth…

Posted by Jyothi Krishna on Monday, March 14, 2016

 

shortlink

Related Articles

Post Your Comments


Back to top button