ചാലക്കുടി: അകലത്തില്‍ വിടപറഞ്ഞ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ പങ്കുവച്ച് ചാലക്കുടിക്കാരും താരങ്ങളും ഒത്തുകൂടി. ചാലക്കുടി പൌരാവലിയും താരസംഘടനയായ അമ്മയും ചേര്‍ന്ന് സംഘടിപ്പിച്ച ‘ചിരസ്മരണ’ എന്ന പരിപാടിയില്‍ മമ്മൂട്ടി, മോഹൻലാൽ, തമിഴ് നടൻ വിക്രം, ഇന്നസെന്റ് എം.പി., സംവിധായകരായ സിബി മലയിൽ, സിദ്ധീഖ്, കമൽ, ലാൽജോസ് തുടങ്ങിയ ചലചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്ത് മണിയുടെ ഓര്‍മകള്‍ പങ്കുവച്ചു.
ധൈര്യവാനായ, സത്യസന്ധനായ, മനസില്‍ നന്മയുള്ള ഒരു സ്നേഹിതനെയാണ് മണിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ചടങ്ങില്‍ സംസാരിച്ച നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ വിക്രം തമിഴ് ചിത്രം ‘ജെമിനി’യുടെ ചിത്രീകരണ സമയത്തെ മണിയുടെ ഓര്‍മകള്‍ പങ്കുവച്ചു.
നിരവധി നാട്ടുകാരും സമ്മേളനത്തിൽ പങ്കെടുത്തു. മണി പഠിച്ച സ്കൂളിനും മൈതാനത്തിനും മണിയുടെ പേരുനൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് നിവേദനം നല്കി.
Post Your Comments