GeneralNEWS

ഒരുപാടു നാളായി കേട്ടു തുടങ്ങിയിട്ട്: പക്ഷെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുന്നു – നടന്‍ ശ്രീരാമന്‍

നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ പുതിയൊരു ഉദ്യമത്തിലാണ്. കുന്നംകുളം ചെറുവത്താണിയിലെ വീട്ടിലിരുന്ന് കുന്നംകുളം സ്മരണകളും ചരിത്രവും പുസ്തകരൂപത്തിലാക്കുകയാണ് അദ്ദേഹം.

ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയാകുമോ എന്ന്‍ എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ശ്രീരാമന്‍ നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണ്. ഇത്തവണയും അതിനു മാറ്റമുണ്ടായില്ല.

കുറെക്കാലമായി ഇടതുപക്ഷ ചിന്തകന്‍ എന്നനിലയിലുള്ള തന്‍റെ പ്രവര്‍ത്തനമാകാം ഈ ചോദ്യം ഉയരാനുള്ള കാരണമെന്നാണ് ശ്രീരാമന്‍ വിലയിരുത്തുന്നത്. പക്ഷെ ഔപചാരികമായോ, അനൌപചാരികമായോ പാര്‍ട്ടിയില്‍ നിന്നും അറിയിപ്പുകളൊന്നും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശ്രീരാമന്‍ അറിയിച്ചു.

പഠനകാലത്ത് കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന തന്‍റെ ചിന്താഗതി ഇടത്തോട്ടു തിരിഞ്ഞത് സംവിധായകരായ പവിത്രന്‍, പി ടി കുഞ്ഞുമുഹമ്മദ്‌, സി വി ശ്രീരാമന്‍ എന്നിവരോടുള്ള ബന്ധവും സിനിമാലോകത്തെ ഷൂട്ടിംഗ് സാഹചര്യങ്ങളും കാരണമാണെന്നും ശ്രീരാമന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി, “പാര്‍ട്ടിയുമായി മുന്‍പരിചയമൊന്നുമില്ല. എത്ര സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞാലും പലനിയമങ്ങള്‍ക്കും വിധേയനായി ജീവിക്കേണ്ടി വരില്ലേ?”.

shortlink

Related Articles

Post Your Comments


Back to top button