Bollywood

വന്യജീവികള്‍ക്ക് വേണ്ടി രവീണാ ടണ്ടന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി

ഡൽഹി: ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വ്യാവസായിക ഇടനാഴി പദ്ധതി മൂലമുണ്ടാകുന്ന വനം പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി ബോളിവുഡ് നടി രവീണ ടണ്ടൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽ (പെറ്റ) എന്ന സംഘടനയുമായി ചേർന്നാണ് രവീണ പ്രവർത്തിക്കുന്നത്.1483 കിലോമീറ്റർ ദൈർഘ്യമുള്ള വ്യാവസായിക ഇടനാഴി ആറു സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. മുംബൈയിൽ ഏറെക്കുറെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഇത് തടസമാകുമെന്നാണ് രവീണയുടെ ആശങ്ക.

shortlink

Related Articles

Post Your Comments


Back to top button