വെള്ളിത്തിരയിലെ ചുറുചുറുക്കുള്ള സുന്ദരി സോണാക്ഷി സിന്‍ഹയ്ക്ക് വനിതാദിനത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സ്ത്രീകളുടെ ഒരു വന്‍സംഘത്തിന്റെ പിന്തുണ.
അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8-ന് സോണാക്ഷിയും, അമ്മ പൂനം സിന്‍ഹയും തങ്ങളുടെ ഉദ്യമത്തില്‍ പങ്കാളികളായ വനിതകളോടൊപ്പം, ഒരേ സമയം ഏറ്റവും കൂടുതല്‍ ആളുകള്‍ കൈനഖങ്ങളില്‍ ചായം പൂശുന്നതിന്റെ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കാനാണ് ശ്രമിച്ചത്.
മുംബൈയിലെ പലേഡിയം മാളിലാണ് ഈ പരിപാടി സോണാക്ഷി സംഘടിപ്പിച്ചത്.
പോളിഷ് സൗന്ദര്യ സംരക്ഷണ ബ്രാന്‍ഡായ ഇന്ഗ്ലോട്ടുമായി ചേര്‍ന്നാണ് സോണാക്ഷി ഈ പരിപാടി നടത്തിയത്.
“ചെറുപ്പത്തില്‍ പലരും റെക്കോര്‍ഡുകള്‍ തിരുത്തിയെന്നും റെക്കോര്‍ഡ് സൃഷ്ടിച്ചെന്നും, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് അവരെ ആദരിച്ചെന്നുമൊക്കെ നമ്മള് പലതവണ കേട്ടിട്ടുണ്ട്. ഗിന്നസ് ബുക്കില്‍ നിങ്ങളുടെ പേരിനെതിരെ ഒരു റെക്കോര്‍ഡ് ഉള്ളത് വളര അഭിമാനദായകമാണ്. കുട്ടിക്കാലത്ത് ഇതിനായി ഒരു ശ്രമം പോലും നടത്തുമെന്ന് ഞാന്‍ വിചാരിച്ചതേ ഇല്ല, ” ആഹ്ലാദത്തോടെ സോണാക്ഷി പറഞ്ഞു.
Post Your Comments