GeneralNEWS

കലാഭവന്‍ മണിയുടെ മരണം; പോലീസിന്റെ കണ്ടെത്തല്‍ പുറത്ത്

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സ്വാഭാവിക മരണം തന്നെയെന്നും പോലീസ്. സാക്ഷി മൊഴികളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പോലീസിന്റെ നിഗമനം. എന്നാലും രാസപരിശോധനഫലം വരും വരെ അസ്വാഭാവിക മരണമെന്ന കേസ് തുടരാനും മദ്യത്തിന്റെ ഉറവിടം അടക്കം അന്വേഷിക്കനുമാണ് പോലീസ് തീരുമാനം.

മണിയുടെ കരള്‍ രോഗം വളരെ ഗുരുതരമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കരൾ പൂർണമായും തകരാറിലായിരുന്ന മണിയോടെ അൽപം പോലും മദ്യപിക്കരുതെന്ന് മാസങ്ങൾക്ക് മുൻപേ ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും മദ്യപാനം തുടര്‍ന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കിയത്.

അതേസമയം, മണിയുടെ ശരീരത്തില്‍ വ്യജമദ്യത്തില്‍ കാണപ്പെടുന്ന മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി പോലീസ് അതീവ ഗൗരവമായാണ് കാണുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. അതിനാല്‍ രാസപരിശോധന ഫലം ലഭിക്കാനായി പോലീസ് കാത്തിരിക്കുകയാണ്. മെഥനോളിന്റെ സാന്നിധ്യത്തിന് കാരണം ചാരായം കഴിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ ചാരായം ഉപയോഗിച്ചിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button