GeneralNEWS

കലാഭവന്‍ മണിയുടെ മരണം; പോലീസ് കേസെടുത്തു- മണിയുടെ ഔട്ട്‌ഹൗസില്‍ പോലീസ് പരിശോധന നടത്തി

ചാലക്കുടി/കൊച്ചി ● നടന്‍ കലാഭവന്‍മണിയുടെ മരണത്തില്‍ അസ്വഭാവികയുള്ളതിനെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഡ്മിനിസ്ട്രേഷന്‍ ഡി.വൈ.എസ്.പി പി.കെ സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസ്വാഭിക മരണം അന്വേഷിക്കുന്നതെന്ന് തൃശൂര്‍ റൂറല്‍ എസ്.പി കാര്‍ത്തിക് അറിയിച്ചു. അതിനിടെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചാലക്കുടിയിലെ മണിയുടെ ഔട്ട്‌ ഹൗസിലെത്തി പരിശോധന നടത്തി.

അതേസമയം, കലാഭവൻ മണിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാന്‍ പൊലീസ് തീരുമാനമെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റാൻ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. നാളെ രാവിലെ ഇവിടെ വച്ചാകും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ഉന്നത തലത്തിൽ നിന്നുള്ള നിർദേശങ്ങളും പരിഗണിച്ചാണ് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്.

മണിയുടെ നില അതീവഗുരുതരമാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ചാലക്കുടി പോലീസ് കൊച്ചിയിലെത്തിയിരുന്നു. കൂടാതെ ചേരാനെല്ലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. കലാഭവൻ മണിയുടെ ശരീരത്തിൽ മീഥൈൽ ആൽക്കഹോൾ അഥവാ വ്യാജമദ്യം മൂലമുണ്ടാകാവുന്ന ചില വിഷാംശങ്ങൾ കണ്ടെത്തിയെന്നാണ് ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് ഇൻക്വസ്റ്റ് , പോസ്റ്റുമർട്ടം നടപടികള്‍ സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button