കൊച്ചി: നടന് കലാഭവന്‍ മണി അന്തരിച്ചു. 45 വയസ്സായിരുന്നു. കരള്‍ സംബന്ധിയായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അക്ഷരം എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ മണി സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
നായകനായും ഹാസ്യനടനായും വില്ലനായും തിളങ്ങിയ നടനായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും തെലുങ്കിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കൊച്ചിന് കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് അദ്ദേഹം കലാരംഗത്തെത്തുന്നത്. നിരവധി ചലച്ചിത്ര ഗാനങ്ങളും നാടന്‍പാട്ടുകളും ആലപിചിട്ടുണ്ട്. നിമ്മിയാണ് ഭാര്യ. മകള്‍ ലക്ഷ്മി. നര്‍ത്തകനായ രാമകൃഷ്ണന് സഹോദരനാണ്.
Post Your Comments