മലയാള സാഹിത്യലോകം വിസ്മയത്തോടെ വരച്ചു കാട്ടി തന്ന പ്രതിഭയാകുന്ന പ്രതിഭാസങ്ങളാണ് വൈക്കം മുഹമ്മദ് ബഷീറും, എം.ടി വാസുദേവന്‍ നായരുമൊക്കെ കാലമെത്ര കടന്നാലും ഇവരെയൊക്കെ മനസ്സിന്റെ അടിത്തട്ടില്‍ സ്നേഹത്തോടെ സൂക്ഷിക്കും. എം.ടി ക്ക് ഗുരു തുല്യനാണ് ബഷീര്‍ എന്ന കഥാകാരന്. ബഷീര്‍ എന്ന കഥകളുടെ സുല്‍ത്താന്‍ ഓര്‍മ്മയായ ശേഷം എം.ടി പറഞ്ഞ ഈ വാക്കുകളില്‍ ആദരവിന്റെയും, സ്നേഹത്തിന്റെയും ജീവന് തുടിക്കുന്നുണ്ട്.
ബഷീറിനെ കുറിച്ചു അദ്ധേഹത്തിന്റെ മരണശേഷം എം.ടി പറഞ്ഞ വാക്കുകള്‍
ഇപ്രകാരമായിരുന്നു.
“കാലത്തിലേക്ക് മറന്നിട്ട മനസാക്ഷിയുടെ ജാലകപ്പഴുതായിരുന്നു ഈ കഥാകാരന്. കഥ നീണ്ടു പോകുമ്പോള്‍ എവിടെയെങ്കിലും അവസാനിക്കണമല്ലോ കാലം ബഷീര്‍ എന്ന കഥയ്ക്ക് ഒരു അടിവരയിട്ടു കഴിഞ്ഞു. പക്ഷേ പറഞ്ഞു തന്ന കഥകള്‍ നാം മനസ്സില്‍ സൂക്ഷിക്കുന്ന കഥകള്‍ അവസാനിക്കുന്നില്ല”
Post Your Comments