Film Articles

കോടതി കയറിയ ‘മാർത്താണ്ഡവർമ’

സംഗീത് കുന്നിന്മേല്‍

രണ്ട് നിശബ്ദ ചിത്രങ്ങൾ മാത്രമേ കേരളത്തിൽ റിലീസ് ചെയ്തിട്ടുള്ളൂ. ‘വിഗതകുമാരനും’ ‘മാർത്താണ്ഡവർമ’യുമാണ് ആ സിനിമകൾ. സി.വി.രാമൻ പിള്ള എഴുതിയ ‘മാർത്താണ്ഡവർമ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ ചിത്രമൊരുക്കിയത്. ശ്രീ രാജേശ്വരി ഫിലിംസിന്റെ ബാനറിൽ ജെ.സി ഡാനിയേലിന്റെ ബന്ധുവായ ആർ.സുന്ദരരാജ് ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്. ഡാനിയേലിനെ പോലെ തന്നെ സ്വന്തം സമ്പാദ്യം മുഴുവൻ വിറ്റു പെറുക്കി സ്വന്തമായി നിർമ്മിച്ച സ്റ്റുഡിയോയിലായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

വിഗതകുമാരൻ റിലീസ് ആയ കാപ്പിറ്റോൾ തിയേറ്ററിൽ തന്നെയാണ് ഈ ചിത്രവും റിലീസ് ചെയ്തത്. എന്നാൽ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രം റിലീസ് ചെയ്തത് എന്നാരോപിച്ച് നോവലിന്റെ പ്രസാധകരായ കമലാലയം ഡിപ്പോ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരായി കേസ് ഫയൽ ചെയ്തു. കേസിനെ തുടർന്ന് കോടതി ഇടപെടുകയും പ്രിന്റ്‌ കണ്ടെടുത്ത് കമലാലയം ഡിപ്പോയ്ക്ക് കൈമാറുകയും ചെയ്തു. സിനിമയുടെ ആദ്യപ്രദർശനം പകുതിയോളമെത്തിയപ്പോഴായിരുന്നു കോടതിയുടെ ഭാഗത്തു നിന്നുള്ള ഇടപെടൽ.

1973-ൽ തിരുവനന്തപുരത്തെ ചിത്രലേഖ ഫിലിം സോസൈറ്റിയുടെ സഹായത്തോടെ നാഷണൽ ഫിലിം ആർക്കൈവ്സ് ക്യൂറേറ്റർ പി.കെ നായർ കമലാലയം ബുക്ക് ഡിപ്പോയിൽ നിന്ന് ‘മാർത്താണ്ഡവർമ’യുടെ പ്രിന്റ്‌ കണ്ടെടുക്കുകയും നാല് വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും പ്രദർശിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button