മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ അഞ്ചുവര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സഞ്ജയ് ദത്തിന്റെ പക്കല്‍ ഒരു നോട്ട്ബുക്ക് നിറയെ കവിതകള്‍. ജയില്‍ വാസത്തിനിടയില്‍ അഞ്ഞൂറോളം കവിതകളാണ് സഞ്ജയ് ദത്ത് എഴുതിയത്.
ജയില്‍ ജീവിതത്തിനിടെ പരിചയപ്പെട്ട രണ്ട് സഹതടവുകാരാണ് എഴുത്തില്‍ തനിക്ക് പ്രചോദനം തന്നതെന്ന് സഞ്ജയ് ദത്ത് പറയുന്നു. സഹതടവുകാരായ സമീര്‍ ഹിംഗ്ലെ, സീഷാന്‍ ഖുറേഷി എന്നിവര്‍ രചിച്ച കവിതകളില്‍ നിന്ന് പ്രചോദിതനായാണ് സഞ്ജയ് ദത്ത് സ്വന്തമായി കവിതകള്‍ എഴുതി തുടങ്ങിയത്.
‘സലാഖേ’ എന്ന പേരില്‍ കവിതകള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് സഞ്ജയ് ദത്ത്. ഒപ്പം സമീറിന്റെയും സീഷാന്റെയും കവിതകളും സമാഹരത്തില്‍ ഉണ്ടാവും. ജയില്‍ ജീവിതം അവസാനിച്ച സാഹചര്യത്തില്‍ അഭിനയജീവിത്തിലെക്ക് തിരിച്ചുവരാനാണ് സഞ്ജയ് ദത്തിന്റെ തീരുമാനം.
Post Your Comments